vorkady struggles for survivel

vorkady struggles for survivel
Gail

Thursday, 5 January 2012

ഗ്യാസ് പൈപ്പ്‌ലൈന്‍ വിരുദ്ധ ആക്ഷന്‍ കമ്മിറ്റി


ഗ്യാസ് പൈപ്പ്‌ലൈന്‍ ജനവാസപ്രദേശത്ത് നിന്നും മാറ്റിസ്ഥാപിക്കണം-ആക്ഷന്‍ കമ്മിറ്റി
by:mathrubhumi
ചെര്‍ക്കള: കൊച്ചിയില്‍ നിന്ന് മംഗലാപുരത്തേക്ക് ഗ്യാസ് കൊണ്ടുപോകാന്‍ നിര്‍ദേശിക്കപ്പെട്ടിട്ടുള്ള ഗ്യാസ് പൈപ്പ്‌ലൈന്‍ ജനവാസ പ്രദേശത്ത് നിന്നും മാറ്റി സ്ഥാപിക്കണമെന്ന് ഗ്യാസ് പൈപ്പ്‌ലൈന്‍ വിരുദ്ധ ആക്ഷന്‍ കമ്മിറ്റി ആവശ്യപ്പെട്ടു. ചെങ്കള പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ചെങ്കള പഞ്ചായത്ത് പ്രസിഡന്റ് എച്ച്. മുഹമ്മദ് കുഞ്ഞി ചായിന്റടി അധ്യക്ഷത വഹിച്ചു. കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മൂസ ബി. ചെര്‍ക്കള സ്വാഗതം പറഞ്ഞു.

പൈപ്പ് ലൈന്‍ കടന്നുപോകുന്ന സ്ഥലത്ത് 20 മീറ്റര്‍ വീതിയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താനോ മരങ്ങള്‍ വെച്ച് പിടിപ്പിക്കുവാനോ പാടില്ലെന്ന് നിബന്ധനയില്‍ പറയുന്നു. പൈപ്പ് ലൈന്‍ കടന്നുപോകുന്ന ഭൂവുടമകളുടെ സ്ഥലം ഫലത്തില്‍ നഷ്ടപ്പെടുകയാണ്. പൈപ്പ് കടന്നുപോകുന്ന സ്ഥലത്തിന്റെ 10 ശതമാനം തറവില നഷ്ടപരിഹാരമായി നല്‍കുമെന്നാണ് കമ്പനി പറയുന്നത്. പൊന്നുംവിലയുള്ള ഭൂമിയാണ് കര്‍ഷകര്‍ക്കും മറ്റു ഭൂവുടമകള്‍ക്കും നഷ്ടപ്പെടുന്നത്.

ജനവികാരം കണക്കിലെടുത്ത് ഗെയ്ല്‍ കമ്പനിയും ബന്ധപ്പെട്ടവരും ഗ്യാസ് പൈപ്പ് ലൈന്‍ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശത്ത് നിന്ന് മാറ്റാന്‍ തയ്യാറാവണമെന്നും ഇല്ലെങ്കില്‍ ശക്തമായ സമരപരിപാടിയുമായി മുമ്പോട്ട് പോകേണ്ടിവരുമെന്നും യോഗം മുന്നറിയിപ്പ് നല്‍കി.

മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുംതാസ് സമീറ, കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. മുംതാസ് ഷുക്കൂര്‍, മംഗല്‍പാടി പഞ്ചായത്ത് പ്രസിഡന്റ് ആയിഷത്ത് താഹിറ, ചെമ്മനാട് ഗ്രാമ പ്പഞ്ചായത്ത് പ്രസിഡന്റ് ആയിഷ സഹദുള്ള, കുമ്പള ഗ്രാമ പ്പഞ്ചായത്ത് പ്രസിഡന്റ് പി.എച്ച്. റംല, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അര്‍ഷദ് വോര്‍ക്കാടി, മംഗല്‍പാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.കെ. അലി, ചെങ്കള ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഖദീജ മഹമൂദ്, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ സി.ബി. അബ്ദുല്ലഹാജി, അഷറഫ് എടനീര്‍, മെമ്പര്‍മാരായ ചന്തൂട്ടി, നബീസ ഇബ്രാഹിം, ആയിഷ അഹമ്മദ്, മൈമൂന അബ്ദുള്‍ ഖാദര്‍, നബിസലാം പാണളം, സെമീറ മുഹമ്മദ് കുഞ്ഞി, സദാനന്ദന്‍, മധു സി., മജീദ് ചെമ്പിരിക്ക, ഷംസുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു.

ആക്ഷന്‍ കമ്മിറ്റി ചെയര്‍മാനായി ചെങ്കള പഞ്ചായത്ത് പ്രസിഡന്റ് സി.എച്ച്. മുഹമ്മദ് കുഞ്ഞി ചായിന്റടിയെയും വര്‍ക്കിങ് ചെയര്‍മാനായി കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മൂസ്സ ബി. ചെര്‍ക്കളയെയും കണ്‍വീനറായി മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അര്‍ഷദ് വോര്‍ക്കാടിനെയും തിരഞ്ഞെടുത്തു. ഭാവിപരിപാടികള്‍ പിന്നീട് തീരുമാനിക്കും. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ബി. കുമാരന്‍ നന്ദി പറഞ്ഞു.

No comments:

Post a Comment