vorkady struggles for survivel

vorkady struggles for survivel
Gail

Tuesday 17 January 2012

വാതക പൈപ്പ്‌ലൈന്‍ : പരിശോധനയ്‌ക്കെത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞു
Posted on: 15 Jan 2012


പെരുമ്പിലാവ്: വാതക പൈപ്പ്‌ലൈന്‍ റൂട്ട് പരിശോധനയ്‌ക്കെത്തിയ ഗെയില്‍ അധികൃതരെ നാട്ടുകാര്‍ തടഞ്ഞു. കൊച്ചിയില്‍ നിന്ന് മംഗലാപുരത്തേക്കും ബാംഗ്ലൂരിലേക്കും പ്രകൃതിവാതകം കൊണ്ടുപോകുന്നതിനായി ഗ്യാസ്അതോറിട്ടി ഓഫ് ഇന്ത്യ ലിമിറ്റഡി (ഗെയില്‍) ന്റെ പരിശോധനയ്‌ക്കെത്തിയ ഉദ്യോഗസ്ഥരെയാണ് ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ തടഞ്ഞത്.

ശനിയാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയാണ് പന്ത്രണ്ടോളം ഗെയില്‍ അധികൃതര്‍ പരിശോധനയ്ക്കായി പെരുമ്പിലാവ് കണക്ക കോളനിയില്‍ എത്തിയത്. വിവരമറിഞ്ഞെത്തിയ ആക്ഷന്‍ കൗണ്‍സില്‍ പ്രവര്‍ത്തകര്‍ പുത്തംകുളം ഗ്രൗണ്ടില്‍ പരിശോധന നടത്തുന്ന ഉദ്യോഗസ്ഥരുമായി വാക്കുതര്‍ക്കം ഉണ്ടായി.

ജനങ്ങളുടെ ജീവനും സുരക്ഷയ്ക്കും ഭീഷണിയാകുന്ന പൈപ്പ്‌ലൈന്‍ സ്ഥാപിക്കാന്‍ അനുവദിക്കില്ലെന്ന് ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ എം.എ. കമറുദ്ദീന്‍ വ്യക്തമാക്കി. ചെയര്‍മാന്‍ വി.കെ. ഹരിദാസ്, രക്ഷാധികാരി ഉണ്ണികൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഏറെ നേരത്തെ പ്രതിഷേധത്തിനൊടുവില്‍ സ്ഥലംപരിശോധന നടത്താനാവാതെ ഉദ്യോഗസ്ഥര്‍ തിരിച്ചുപോവുകയായിരുന്നു.

സ്ഥലപരിശോധനയ്‌ക്കെത്തിയ ഗെയില്‍ അധികൃതരെ ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ തടയുന്നു

No comments:

Post a Comment